

മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജവാന്മാർക്ക് വീരമൃത‍്യു
റായ്പൂർ: ഛത്തീസ്ഗഢീൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജവാന്മാർ മരണപ്പെട്ടു. കാങ്കർ ജില്ലയിലാണ് സംഭവം നടന്നത്. ഇൻസ്പെക്റ്റർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് മരണപ്പെട്ടത്.
കോൺസ്റ്റബിൾ പർമാനന്ദ് കൊമ്ര പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മാവോവാദികൾ കുഴിച്ചിട്ട സ്ഫോടക വസ്തുക്കളെ പറ്റി സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.