ഒഡീശയിൽ കാമാഖ്യ ട്രെയിൻ പാളം തെറ്റി; 25 പേർ‌ക്ക് പരുക്ക്|Video

പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Express train derails in Odisha's Cuttack

ഒഡീശയിൽ കാമാഖ്യ ട്രെയിൻ പാളം തെറ്റി; 25 പേർ‌ക്ക് പരുക്ക്|Video

Updated on

ഭുവനേശ്വർ: ഒഡീശയിലെ കട്ടക്കിൽ ബംഗളൂരു- കാമാഖ്യ എക്സ്പ്രസിന്‍റെ 11 കോച്ചുകൾ പാളം തെറ്റി. 25 പേർക്ക് പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ച 11.54ന് നിർഗുണ്ടിയിൽ വച്ചാണ് അപകടമുണ്ടായതെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫിസർ അശോക് കുമാർ മിശ്ര സ്ഥിരീകരിച്ചു.

അപകട കാരണം വ്യക്തമല്ല. പ്രദേശത്ത് നിന്ന് യാത്രക്കാരെ മാറ്റാനായി മറ്റൊരു ട്രെയ്‌ൻ അയച്ചിട്ടുണ്ട്. എൻഡിആർഎഫ് അടക്കം രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com