മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ

അന്തിമ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ലഭിക്കുകയും അന്വേഷണം പൂർത്തിയാകുകയും ചെയ്യുന്നത് വരെ പൈലറ്റ് സസ്പെൻഷനിൽ തുടരും
Failed alcohol test; Air India pilot of Zurich-Delhi flight suspended.

മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ

Updated on: 

ന്യൂഡൽഹി: സ്വിറ്റ്സർലാൻഡിലെ സൂറിച്ചിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്‍റെ പൈലറ്റ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. വിമാനം പുറപ്പെടുന്നതിന് മുൻപ് നടത്തിയ മദ്യ പരിശോധനയിലാണ് പൈലറ്റ് പരാജയപ്പെട്ടത്.

ഫസ്റ്റ് ഓഫീസറായ പൈലറ്റിനെ പിന്നീട് യാത്രക്കാരനായി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. അന്തിമ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ലഭിക്കുകയും അന്വേഷണം പൂർത്തിയാകുകയും ചെയ്യുന്നത് വരെ പൈലറ്റ് സസ്പെൻഷനിൽ തുടരും. പൈലറ്റിന്‍റെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

സുരക്ഷ, നിയന്ത്രണങ്ങൾ, കമ്പനി മാനദണ്ഡങ്ങൾ എന്നിവയുടെ ലംഘനങ്ങളോട് എയർ ഇന്ത്യയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വിമാനക്കമ്പനി പ്രസ്താവനയിൽ അറിയിച്ചു. സ്ഥിരീകരിക്കപ്പെടുന്ന നിയമലംഘനങ്ങളിൽ ചട്ടങ്ങൾക്കും കമ്പനി നയത്തിനും അനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. സുരക്ഷ, പ്രൊഫഷണലിസം, സത്യസന്ധത എന്നിവയുടെ ഉയർന്ന നിലവാരം വിമാന ജീവനക്കാർ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം വീണ്ടും ഓർമിപ്പിച്ചതായും എയർ ഇന്ത്യ പറഞ്ഞു.

അതേസമയം, ഓഗസ്റ്റ് നാലിന് തായ്‌ലാൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റന്‍റെ രക്തത്തിൽ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഡ്രഗ് പരിശോധനയിൽ രണ്ട് തവണ പോസിറ്റീവായെന്നാണ് റിപ്പോർട്ട്.

137 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്ന AI-2379 വിമാനം ഒഡിശയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് പതിച്ചിരുന്നു. സംഭവത്തിൽ 20ലധികം യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരുക്കേറ്റു. പിന്നീട് വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com