നിർബന്ധിത മതപരിവർത്തനം; മധ്യപ്രദേശിൽ 2 പാസ്റ്റർമാർ അറസ്റ്റിൽ

പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറയുന്നു
faith healing congregation in mp village lands two pastors arrested

നിർബന്ധിത മതപരിവർത്തനം; മധ്യപ്രദേശിൽ 2 പാസ്റ്റർമാർ അറസ്റ്റിൽ

representative image

Updated on

ഭോപ്പാൽ: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ 2 പാസ്റ്റർമാരെ അറസ്റ്റു ചെയ്തു. ബജ്റംഗ്ദൾ പ്രവർത്തകന്‍റെ പരാതിയിൽ ഉത്തം ബരേല, വികാസ് ബരേല എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഏപ്രിൽ 5-ന് നടന്ന ഒരു യോഗത്തിൽ, ക്യാൻസർ ഉൾപ്പെടെയുള്ള രോഗം ബാധിച്ചവരെ ക്രിസ്തുമതത്തിൽ വിശ്വസിച്ചാൽ ഭേദമാകുമെന്ന് വിശ്വസിപ്പിച്ച് പാസ്റ്റർമാർ ഇവരെ മതം മാറ്റാൻ ശ്രമിച്ചതെന്നാണ് ആരോപണം.

മതം മാറാൻ വിസമ്മതിച്ചാൽ രോഗങ്ങൾ ഭേദമാകില്ലെന്നും നിത്യമായ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com