റീൽസിനു വേണ്ടി ‌പാമ്പിനെ ഉമ്മ വച്ചു, പാമ്പ് നാവിൽ കടിച്ചു; 50കാരൻ ഗുരുതരാവസ്ഥയിൽ | Video

വെള്ളിയാഴ്ച അമ്രോഹ ജില്ലയിലാണ് സംഭവം.
Farmer attempts to kiss snake, bitten on tongue

റീൽസിനു വേണ്ടി ‌വിഷപ്പാമ്പിനെ ഉമ്മ വച്ചു, പാമ്പ് നാവിൽ കടിച്ചു; 50കാരൻ ഗുരുതരാവസ്ഥയിൽ

Updated on

മൊറാദാബാദ്: റീൽസിനു വേണ്ടി വിഷപ്പാമ്പിനെ ഉമ്മ വച്ച ‌കർഷകന്‍റെ നാവിൽ പാമ്പ് കടിച്ചു. ജിതന്ദ്ര കുമാർ എന്ന കർഷകനാണ് വിഷമേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 50 വയസുള്ള ജിതേന്ദ്ര കുമാർ മദ്യപിച്ചിരുന്നുവെന്നും പുക വലിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

വെള്ളിയാഴ്ച അമ്രോഹ ജില്ലയിലാണ് സംഭവം. ഒരു മതിലിലാണ് വിഷപ്പാമ്പിനെ കണ്ടത്. സ്ഥലത്തെത്തിയ ജിതേന്ദ്ര കുമാർ പാമ്പിനെ പിടികൂടി കഴുത്തിൽ ചുറ്റി. സുഹൃത്തുക്കളോട് വിഡിയോ എടുക്കാൻ ആവശ്യപ്പെട്ടതിനു ശേഷമാണ് പാമ്പിനെ ഉമ്മ വയ്ക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ പാമ്പ് നാവിൽ കടിച്ചു.

ഭയന്നു പോയ ജിതേന്ദ്ര കുമാർ പാമ്പിനെ താഴെയിട്ടു. നാട്ടുകാർ ഇടപെട്ട് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവസ്ഥ മോശമായതിനാൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജിതേന്ദ്ര കുമാർ ഇപ്പോഴും ഐസിയുവിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com