കറുപ്പ് കട്ടുതിന്ന് കിറുങ്ങി മരക്കൊമ്പിൽ മണിക്കൂറുകൾ നീണ്ട മയക്കം; ലഹരിക്ക് അടിമകളായ തത്തകളെകൊണ്ട് വലഞ്ഞ് കർഷകർ

"ലഹരിക്കടിമകളായ ആയിരക്കണക്കിന് തത്തകളാണ് ഈ പ്രദേശത്തുള്ളത്, ചിലത് അമിത ലഹരി കഴിച്ച് ചത്തു വീഴാറുണ്ട്"
Farmers in crisis due to drug addict parrots

കറുപ്പ് കട്ടുതിന്ന് കിറുങ്ങി മരക്കൊമ്പിൽ മണിക്കൂറുകൾ നീണ്ട മയക്കം; ലഹരിക്ക് അടിമകളായ തത്തകളെകൊണ്ട് വലഞ്ഞ് കർഷകർ

Updated on

ലഹരിക്കടിമകളായ മനുഷ്യരെക്കുറിച്ചും അവരെക്കൊണ്ട് സമൂഹത്തിലുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ മൃഗങ്ങളോ പക്ഷികളോ ലഹരിക്കടിമകളായി ഒരു നാടിന്‍റെ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ, എന്നാൽ അത്തരം സംഭവത്തെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തു വരുന്നത്. സംഭവം ഇന്ത്യയിൽ തന്നെയാണ്. മറ്റെവിടെയുമല്ല രാജസ്ഥാനിൽ നിന്നാണ് ഇത്തരം അപൂർവ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വരുന്നത്.

ലഹരിക്ക് അടിമകളായിരിക്കുന്നത് മറ്റാരുമല്ല, തത്തകളാണ്. രാജസ്ഥാനിലെ ചിറ്റോർഗഢ്, മേവാർ തുടങ്ങിയ മേഖലകളിലാണ് കർഷകരെ വലച്ച് തത്തകൾ വിളയാടുന്നത്. കറുപ്പ് കൃഷിചെയ്യുന്ന കർഷകർക്കാണ് തത്തകളെകൊണ്ട് ജീവിക്കാനാവാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്. ലഹരിക്ക് അടിമകളായ ആയിരക്കണക്കിന് തത്തകളാണ് ഈ പ്രദേശങ്ങളിലുള്ളത്. ഇവർകാരണം കർഷകർക്ക് പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്.

കറുപ്പ് ചെടികളുടെ കായ്കളിൽ നിന്നുള്ള കറയും വിത്തുകളും കൊത്തി തിന്നുന്ന ഈ പക്ഷികൾ, ലഹരി തലയ്ക്ക് പിടിച്ചു മണിക്കൂറുകളോളം മരക്കൊമ്പുകളിൽ മയങ്ങിക്കിടക്കാറുണ്ട്. സാധാരണ ശബ്ദമുണ്ടാക്കുന്ന തത്തകൾ ലഹരിക്കായി എത്തുമ്പോൾ വളരെ നിശബ്ദരാണ് എത്തുക. ഇത് കർഷകരെ ബാധിക്കുന്നത് പോലെ തന്നെ തത്തകൾക്ക് വളരെ അപകടകരമാണ്. ലഹരി കൂടി മയങ്ങിക്കിടക്കുന്ന തത്തകളെ പാമ്പുകളും പരുന്തുകളും എളുപ്പത്തിൽ പിടിക്കാറുണ്ട്. അളവ് കൂടിയാൽ ഹൃദയസ്തംഭനം സംഭവിച്ചും തത്തകൾ ചത്തുവീഴുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

logo
Metro Vaartha
www.metrovaartha.com