ബ്ലാക്ക് ഫ്രൈഡേ ആചരിച്ച് കർഷകർ; ദേശീയ പാതകളിലൂടെ ട്രാക്റ്റർ മാർച്ച്

കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്‍റെ ഭാഗമായി ട്രാക്റ്റർ മാർച്ചും സംഘടിപ്പിച്ചിരുന്നു.
കർഷക സമരം
കർഷക സമരംFile
Updated on

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബ്ലാക്ക് ഫ്രൈഡേ ആചരിച്ച് കർഷകർ. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്‍റെ ഭാഗമായി ട്രാക്റ്റർ മാർച്ചും സംഘടിപ്പിച്ചിരുന്നു. ദേശീയ പാതകളിലൂടെ ഡൽഹിയിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തുമെന്നും കർഷകർ അറിയിച്ചിട്ടുണ്ട്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സമരക്കാരെ ഖന്നൗരി, ശംഭു അതിർത്തികളിൽ ഹരിയാന പൊലീസ് തടഞ്ഞതോടെയുണ്ടായ ഏറ്റുമുട്ടലിലാമ് പഞ്ചാബിലെ ഭട്ടിൻഡയ്ക്കു സമീപം ബലോക് സ്വദേശി ശുഭ്കരൺ സിങ് (21) മരിച്ചത്. ഇതേ തുടർന്ന് സമരം രണ്ടു ദിവസത്തേക്ക് നിർത്തി വച്ചിരിക്കുകയായിരുന്നു.

മരിച്ച യുവാവിന്‍റെ തലയിൽ മുറിവുണ്ടായിരുന്നെന്നും സിർസ. സമരക്കാരിൽ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടികളും കല്ലുംകൊണ്ട് സമരക്കാർ ആക്രമിച്ചെന്നും 12 സേനാംഗങ്ങൾക്ക് പരുക്കേറ്റെന്നും ഹരിയാന പൊലീസ് അറിയിച്ചു.

കഴിഞ്ഞ 13നാണ് താങ്ങുവിലയ്ക്ക് നിയമമുണ്ടാക്കുക, വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പഞ്ചാബിലെ കർഷക സംഘടനകൾ ഡൽഹിയിലേക്കു മാർച്ച് ആരംഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com