3000 രൂപയ്ക്ക് രാജ്യം മുഴുവൻ 200 യാത്രകൾ; ഫാസ്ടാഗ് വാർഷിക പാസ് അവതരിപ്പിച്ച് കേന്ദ്രം

ഓഗസ്റ്റ് 15 മുതൽ പുതിയ പാസ് നൽകി തുടങ്ങും
 FASTag-based Annual Pass priced at ₹3,000, effective from 15th August

3000 രൂപയ്ക്ക് രാജ്യം മുഴുവൻ 200 യാത്രകൾ; ഫാസ്ടാഗ് വാർഷിക പാസ് അവതരിപ്പിച്ച് കേന്ദ്രം

Updated on

ന്യൂഡൽഹി: ഒരു വർഷത്തേക്ക് റീചാർജ് ചെയ്യാവുന്ന ഫാസ്ടാഗ് വാർഷിക പാസ് അവതരിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഓഗസ്റ്റ് 15 മുതൽ പുതിയ പാസ് നൽകി തുടങ്ങും. 3000 രൂപ നൽകി വാർഷിക പാസ് ആക്റ്റിവേറ്റ് ചെയ്താൽ മറ്റു ചാർജുകളൊന്നും കൂടാതെ സംസ്ഥാന എക്സ്പ്രസ് വേയിലൂടെയും ദേശീയ പാതകളിലൂടെയും സഞ്ചരിക്കാൻ കഴിയും. ഒന്നുകിൽ ഒരു വർഷം വരെ അല്ലെങ്കിൽ 200 യാത്രകൾ പൂർത്തിയാകും വരെ ആയിരിക്കും വാർഷിക റീ ചാർജിന്‍റെ കാലാവധി.

വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായിരിക്കും പാസ് ലഭിക്കുക. രാജ്യത്തെ എല്ലാ ദേശീയ പാതകളിലൂടെയും ചെലവു കുറച്ച് സഞ്ചരിക്കുന്നതിന് വാർഷിക പാസ് സഹായിക്കും.

രാജ്മാർഗ് യാത്ര ആപ്പ്, നാഷണൽ ഹൈവേയ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റ്, റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് മിനിസ്ട്രി ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി പാസ് ആക്റ്റീവാക്കാനും റീചാർജ് ചെയ്യാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാസ് വഴി യാത്ര കുറച്ചു കൂടി സുഗമമാക്കാമെന്നാണ് കരുതുന്നതെന്നും മന്ത്രി പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com