സാമ്പത്തിക ക്രമക്കേട്; ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്

സിനിമാ നിർമാണത്തിനെന്ന പേരിൽ വിദേശത്തേക്ക് പണം കടത്തിയെന്നാണ് ആരോപണം

Rakul Preet Singh

രാകുൽ പ്രീത് സിങ്

Updated on: 

മുംബൈ: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. നടിയുടെ ഭർതൃപിതാവും സിനിമാ നിർമാതാവുമായ വാഷു ഭാഗ്‌നാനിയുമായി ബന്ധപ്പെട്ട ഇടങ്ങളിലും മുംബൈയിലെ പനോരമ സ്റ്റുഡിയോയിലും പരിശോധന നടക്കുന്നുണ്ട്.

മുംബൈ ആദായനികുതി വകുപ്പിന്‍റെ വിവിധ സംഘങ്ങളാണ് പരിശോധന നടത്തുന്നത്. സിനിമാ നിർമാണത്തിനെന്ന പേരിൽ വിദേശത്തേക്ക് പണം കടത്തിയെന്നാണ് ആരോപണം. വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ആദായനികുതി വകുപ്പ് വിദശമായി പരിശോധിക്കുകയാണ്.

കഴിഞ്ഞവർഷം ഡിസംബറിൽ മയക്കുമരുന്ന് കേസിൽ നടിയുടെ സഹോദരൻ അമൻ പ്രീത് സിങ്ങിനെതിരേ മുംബൈ പൊലീസ് അന്വേഷണം നടത്തിയിരുന്നു. മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് പേരിൽ നിന്ന് അമൻ ഒന്നിലധികം തവണ മയക്കുമരുന്ന് വാങ്ങിയെന്നായിരുന്നു ആരോപണം.

രൺബീർ കപൂർ നായകനായി എത്തുന്ന രാമായണ ആണ് രാകുൽ പ്രീത് സിങ്ങിന്‍റെ അടുത്ത ചിത്രം. ചിത്രത്തിൽ ശൂർപ്പണഖയുടെ വേഷമാണ് രാകുൽ അവതരിപ്പിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com