ബിഹാറി സ്ത്രീകളുടെ സിന്ദൂരത്തെ ലൈംഗികാവയവത്തോട് ഉപമിച്ചു; സ്റ്റാൻഡ് അപ് കൊമേഡിയനെതിരേ നടപടിയെടുത്ത് ഡൽഹി പൊലീസ്

ദക്ഷിണ ഡൽഹിയിലെ സാകേത് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്
FIR in Delhi over comedian's 'objectionable' remarks against Bihari women

യഷ് മഹേശ്വരി

Updated on: 

ന‍്യൂഡൽഹി: ബിഹാറി സ്ത്രീകളുടെ സിന്ദൂരത്തിന്‍റെ നീളത്തെ പുരുഷ ലൈംഗികാവയവത്തോട് ഉപമിച്ച സ്റ്റാൻഡ് അപ് കൊമേഡിയൻ യഷ് മഹേശ്വരിക്കെതിരേ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദക്ഷിണ ഡൽഹിയിലെ സാകേത് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യഷ് മഹേശ്വരി നടത്തിയ സ്റ്റാൻഡ് അപ് കോമഡി പരിപാടിക്കെതിരേ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ പേര് ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒക്റ്റോബർ 24ന് സാകേതിലെ കോമഡി ക്ലബ്ബിൽ നടന്ന പരിപാടിക്കിടെയാണ് ഇയാൾ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.

സോഷ‍്യൽ മീഡിയ പോസ്റ്റുകളും വിഡിയോകളും മറ്റു ഡിജിറ്റൽ തെളിവുകളും പരിശോധിക്കണമെന്ന് പരാതിക്കാരൻ ആവശ‍്യപ്പെട്ടിട്ടുണ്ട്. ഭാരതീയ ന‍്യായ സംഹിതയിലെ സെഷൻ 79, 196, 296, 352 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ. സിന്ദൂരമണിഞ്ഞ സ്ത്രീകളെ ഹനുമാനോടും ഇയാൾ ഉപമിച്ചിരുന്നു. ഇതിന്‍റെ വിഡിയോ സോഷ‍്യൽ മീഡിയയിൽ എത്തിയതോടെയാണ് കടുത്ത ജനരോക്ഷമുണ്ടായത്.

ബിഹാറിലെ സ്ത്രീകളെയും സംസ്കാരത്തെയും അധിക്ഷേപിച്ച ഇയാളെ വെറുതെ വിടരുതെന്ന് ആവശ‍്യപ്പെട്ട് അഭിഭാഷകരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. പറ്റ്ന സൈബർ പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ഡൽഹി പൊലീസും യഷ് മഹേശ്വരിക്കെതിരേ കേസെടുത്തിരിക്കുന്നത്.