

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിശ്വാസ് നഗറിൽ ഇ-റിക്ഷ പാർക്കിങ് കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ 4.15ന് ഒരു പാർപ്പിട സമുച്ചയത്തിനുള്ളിലാണ് തീപിടിത്തമുണ്ടായത്.
സിബിഡി ഷാഹ്ദര മേഖലയിലെ യൂണിറ്റി മാളിന് സമീപം ഗലി നമ്പർ 11ലെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തത്തിൽ പൊള്ളലേറ്റ ആറ് പേരെ അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചു. ഇവരിൽ നാല് പേർ മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് രണ്ട് പേർക്ക് 10 ശതമാനമാണ് പൊള്ളലേറ്റത്.