ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ റിഫൈനറിയിൽ തീ പിടിത്തം|Video

രക്ഷാപ്രവർത്തനം തുടരുകയാണ്.
Fire at Rajasthan refinery before inauguration

ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ റിഫൈനറിയിൽ തീ പിടിത്തം

Updated on

ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ റിഫൈനറിയിൽ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന ബാലോത്രയിലെ പച്പദ്രയിലുള്ള റിഫൈനറിയിലാണ് തീ പിടിച്ചത്. ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിലാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് ഇന്‍റഗ്രേറ്റഡ് റിഫൈനറി കം പെട്രൊകെമിക്കൽ കോംപ്ലക്സാണിത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും രാജസ്ഥാൻ സർക്കാരും ചേർന്ന് പ്രവർത്തിരക്കുന്ന റിഫൈനറിക്കായി 79,450 കോടി രൂപയാണ് മാറ്റി വച്ചിരുന്നത്.

ഇന്ധന ഉത്പാദനത്തിനൊപ്പം വലിയ അളവിൽ പെട്രൊകെമിക്കൽ ഉത്പന്നങ്ങളും റിഫൈനറിയിലൂടെ നടപ്പിലാക്കാമെന്നാണ് കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com