ആന്ധ്ര പ്രദേശിൽ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ചു; 18 പേർ വെന്തു മരിച്ചു, 6 പേർക്ക് ഗുരുതര പരുക്ക്

മരിച്ചവരിൽ അധികവും സ്ത്രീകളാണ്
firecracker factory explosion 18 death in andhra pradesh

ആന്ധ്രാപ്രദേശിൽ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ചു; 18 പേർ വെന്തു മരിച്ചു, 6 പേർക്ക് ഗുരുതര പരുക്ക്

Updated on

വിജയവാഡ: ആന്ധ്ര പ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ച് 18 പേർ വെന്തുമരിച്ചു. ആറോളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം.

പടക്ക നിർമാണ ശാലയ്ക്ക് അടുത്തുള്ള നെൽവയലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഫോടന സമയം 20 ൽ അധികം തൊഴിലാളികൾ നിർമാണശാലയിലുണ്ടായിരുന്നെന്നാണ് വിവരം.

മരിച്ചവരിൽ അധികവും സ്ത്രീകളാണ്. സ്ഫോടനത്തിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവർ കാക്കിനട സർക്കാർ ആശുപത്രിയിൽ‌ ചികിത്സയിലാണ്.

logo
Metro Vaartha
www.metrovaartha.com