മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി; ചെന്നൈ സ്വദേശി മരിച്ചു

ശ്വസിക്കാനാകാതെ മണികണ്ഠൻ കരയ്ക്കു കയറിയെങ്കിലും മീനിനെ തിരിച്ചെടുക്കാൻ സാധിച്ചില്ല.
Fish wriggles in throat, Chennai man dies

AI Image

Updated on

ചെന്നൈ: മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു. ചെന്നൈയിലെ മധുരാന്തകം സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൈ കൊണ്ട് മീൻ പിടിക്കുന്നതിൽ വിദഗ്ധനായിരുന്നു മണികണ്ഠൻ. കീലീവാലം തടാകത്തിൽ‌ നിന്ന് ചൊവ്വാഴ്ച മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സാധാരണയായി സുഹൃത്തുക്കൾക്കൊപ്പമാണ് മണികണ്ഠൻ മീൻ പിടിക്കാൻ ഇറങ്ങാറുള്ളത്. അത്തരം സാഹചര്യങ്ങളിൽ മണികണ്ഠൻ പിടിക്കുന്ന മീനുകളെ മറ്റൊരാൾ കൈയിൽ പിടിക്കുകയാണ് പതിവ്. ഇത്തവണ ഒറ്റയ്ക്കാണ് മണികണ്ഠൻ മീൻ പിടിക്കാൻ ഇറങ്ങിയത്. ആദ്യം പിടിച്ച രണ്ട് മീനുകളിൽ ഒന്നിനെ കൈയിലും മറ്റൊന്നിനെ വായിൽ കടിച്ചു പിടിച്ചിരിക്കുകയുമായിരുന്നു. തിരിച്ചു നീന്തുന്നതിനിടെയാണ് വായിലിരുന്ന മീൻ തൊണ്ടയിൽ കുടുങ്ങിയത്. കാറ്റ് ഫിഷ് ഇനത്തിൽ പെട്ട മീനായതിനാൽ അതിന്‍റെ മുകൾ ഭാഗത്തെ മുള്ളുകൾ തൊണ്ടയിൽ തുളഞ്ഞു കയറി.

ശ്വസിക്കാനാകാതെ മണികണ്ഠൻ കരയ്ക്കു കയറിയെങ്കിലും മീനിനെ തിരിച്ചെടുക്കാൻ സാധിച്ചില്ല. ശബ്ദം കേട്ടെത്തിയ നാട്ടുകാർ പലരും മീനിനെ തൊണ്ടയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ ചെങ്കൽപേട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com