മരണവീട്ടിൽ വെള്ളം കയറി; മൃതദേഹവുമായി പുരപ്പുറത്ത് കയറി കുടുംബം|Video

അധികൃതർ കുടുംബത്തെ രക്ഷിക്കാൻ യാതൊരു നടപടികളും ചെയ്തില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
Floodwaters enter house where a death occurred; family climbs onto roof with the body

മരണവീട്ടിൽ വെള്ളം കയറി; മൃതദേഹവുമായി പുരപ്പുറത്ത് കയറി കുടുംബം

Updated on

പാൽഗഡ്: കനത്ത മഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് മൃതദേഹവുമായി പുരപ്പുറത്ത് കയറി കുടുംബം. പാൽഗഡിലെ ദേവിപദയിലുള്ള അനുസ്യ മനോഹർ ലീലാകയുടെ കുടുംബമാണ് മണിക്കൂറുകളോളം പുരപ്പുറത്ത് കുടുങ്ങിയത്. 55കാരിയായ അനൂസ്യ മനോഹർ ജൂലൈ ആറിനാണ് മരിച്ചത്. മരണാനന്തര ചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെ കനത്ത മഴയിൽ വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു.

വീടിനു ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ പുരപ്പുറത്തേക്ക് കയറുകയല്ലാതെ മറ്റു മാർഗമൊന്നും കണ്ടില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. മൃതദേഹത്തെയുമെടുത്താണ് കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബം പുരപ്പുറത്തേക്ക് കയറിയത്.

അധികൃതർ കുടുംബത്തെ രക്ഷിക്കാൻ യാതൊരു നടപടികളും ചെയ്തില്ലെന്ന ആരോപണം ഉയരുന്നുണ്ട്. നാലു മണിക്കൂറുകൾക്കു ശേഷമാണ് കുടുംബത്തിന് താഴെയിറങ്ങാൻ സാധിച്ചത്. വെള്ളം ഇറങ്ങാത്തതു കൊണ്ട് മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com