കേന്ദ്രം ആവശ്യപ്പെട്ടു; ഫ്ലൈദുബായ് സംഭവം അന്വേഷിക്കാൻ എൻഐഎ, എഫ്ഐആർ രജിസ്റ്റർ ചെയ്തു

കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തുടർന്നാണ് എഎൻഐ അന്വേഷണം നടത്തുന്നത്
fly dubai insident, nia registered fir

ഫ്ലൈദുബായ് വിമാനത്തിന് നേരെയുണ്ടായ ആക്രമണം: അന്വേഷിക്കാൻ എൻഐഎയും, എഫ്ഐആർ രജിസ്റ്റർ ചെയ്തു

Updated on: 

ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തുടർന്നാണ് എഎൻഐ അന്വേഷണം നടത്തുന്നത്. സംഭവത്തിൽ എഎൻഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എൻഐഎ നിയമത്തിലെ 6-ാം വകുപ്പിന്റെ ഉപവകുപ്പുകളായ (5), (8), 8-ാം വകുപ്പ് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ഇന്ത്യൻ പൈലറ്റിന് നേരെ ആക്രമണം ഉണ്ടായതും വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചതും കണക്കിലെടുത്താണ് എൻഐഎയെ അന്വേഷണം ഏൽപിച്ചത്.

സെപ്റ്റംബർ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ യാത്ര വിമാനമാണ് സഹപൈലറ്റായ ഒമാൻ സ്വദേശി തട്ടിയെടുക്കാൻ ശ്രമിച്ചത്. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ കുത്തിപ്പരുക്കേൽപ്പിച്ചാണ് സഹപൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചത്. എന്നാൽ യാത്രക്കാർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദിയിലെ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഭീകരാക്രമണത്തിനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വിമാനം തട്ടിയെടുത്തു ടെൽ അവീവ് വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനലിൽ ഇടിച്ചിറക്കുകയായിരുന്നു കോപൈലറ്റിന്റെ ലക്ഷ്യമിട്ടത് എന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com