

കാഴ്ച മറച്ച് പുകമഞ്ഞ്; യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു, നാല് മരണം
ന്യൂഡൽഹി: മഥുരയിലെ യമുന എക്സ്പ്രസ്‌വേ മൈൽസ്റ്റോൺ 127 ൽ കനത്ത മൂടൽമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 4 പേർ മരിച്ചു. 25 ഓളം പേരെ രക്ഷപെടുത്തി.
ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ചില വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്.
ഡൽഹി - ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുഞ്ഞതാണ് അപകട കാരണം. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.