അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു; കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയ 14കാരൻ മരിച്ചു

കെട്ടിടത്തിന്‍റെ 51ാം നിലയിലാണ് കുട്ടി താമസിച്ചിരുന്നത്.
Forced to go to tuition, 14 year old boy jumps from building, dies

അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു; കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയ 14കാരൻ മരിച്ചു

representative image
Updated on

മുംബൈ: വീട്ടുകാർ ട്യൂഷന് പോകാൻ നിർബന്ധിച്ചതിൽ പ്രതിഷേധിച്ച് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയ 14കാരൻ മരിച്ചു. മുംബൈ കാണ്ഡിവലി മേഖലയിലെ കെട്ടിടത്തിൽനിന്നാണ് കുട്ടി ചാടിയത്. കെട്ടിടത്തിന്‍റെ 51ാം നിലയിലാണ് കുട്ടി താമസിച്ചിരുന്നത്. എന്നാൽ ഏതു നിലയിൽ നിന്നാണ് താഴേക്ക് ചാടിയതെന്ന് വ്യക്തമല്ല.

ബുധനാ‍ഴ്ച വൈകിട്ട് ട്യൂഷന് പോകാൻ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അമ്മ പൊലീസ‌ിന് മൊഴി നൽകിയിട്ടുണ്ട്. ആദ്യം എതിർത്തുവെങ്കിലും അമ്മ നിരന്തരമായി നിർബന്ധിച്ചതോടെ കുട്ടി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി.

കുട്ടി സ്കൂളിൽ പോയെന്നാണ് അമ്മ കരുതിയത്. അൽപ സമയത്തിനു ശേഷം വാച്ച്മാനാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com