വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ; നടൻ വിക്രമിന് നോട്ടീസ് നൽകി വനം വകുപ്പ്

ലാർ ഗിബ്ബൺ എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായായിരുന്നു വിക്രമിന്‍റെ റീൽ
forest department notice against chiyaan vikram monkey reel

കുരങ്ങിനൊപ്പമുള്ള വിവാദ റീൽ; നടൻ വിക്രമിന് നോട്ടീസ് നൽകി വനം വകുപ്പ്

Updated on

ചൈന: വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ ചിത്രീകരിച്ച നടൻ ചിയാൻ വിക്രമിന് നോട്ടീസ് നൽകി വനം വകുപ്പ്. ചിത്രീകരണം നടക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.

കുരങ്ങിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ബിസിനസുകാരനും വിക്രമിന്‍റെ മകളുടെ ഭർത്താവിന്‍റെ അച്ഛനും വ്യവസായിയുമായ സി.കെ. രംഗനാഥനോടും വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല രംഗനാഥന്‍റെ ഇഞ്ചംപാക്കത്തെ വീട്ടിലെത്തി വനം വകുപ്പ് കുരങ്ങിനെ കസ്റ്റഡിയിലെടുത്ത് ഈറോഡിലേക്ക് മാറ്റി. വിഷയത്തിൽ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലാർ ഗിബ്ബൺ എന്ന വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമായായിരുന്നു വിക്രമിന്‍റെ റീൽ. സംഭവം വിവാദമായതോടെ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് വിക്രം ഈ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. വിക്രമിന്‍റെ കൈവശമുള്ള ലാർ ഗിബ്ബൺ പൂർണ വളർച്ചയെത്തിയതാണെന്നും എത്രകാലമായി ഇതിന് തടവിലാക്കിയിരിക്കുകയാണെന്നുമൊക്കെയുള്ള ആശങ്കകളുമായി നിരവധി വന്യജീവി സംരക്ഷകരാണ് രംഗത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com