Representative image
Representative image

ആയുർവേദ കടയിൽ വന്യമൃഗങ്ങളുടെ പല്ലും കൊമ്പുകളും; ദുർമന്ത്രവാദമെന്ന് ആരോപണം, ഉടമസ്ഥൻ അറസ്റ്റിൽ

ആനക്കൊമ്പ് പൊടിച്ചത് മുയലിന്‍റെ പല്ലും വാലും നഖവും, മാനിന്‍റെ കൊമ്പുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

വിദിഷ: മധ്യപ്രദേശിലെ ആയുർവേദം കടയിൽ നിന്ന് വന്യ ജീവികളുടെ പല്ലും കൊമ്പുകളും കണ്ടെത്തി. വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് വിദിഷയിലെ കടയിൽ നിന്ന് മൃഗങ്ങളുടെ വിവിധ ഭാഗങ്ങൾ പിടിച്ചെടുത്തത്. കടയുടെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. വന്യമൃഗങ്ങളുടെ പല്ലും കൊമ്പും അനധികൃതമായി കടത്തുന്ന ഒരു സംഘത്തെ അടുത്തിടെ ഡൽഹിയിൽ നിന്ന് പിടി കൂടിയിരുന്നു. അവരാണ് ആയുർവേദം കടയിലേക്ക് ഇവ എത്തിക്കാറുണ്ടെന്ന വിവരം കൈമാറിയത്. ഇതു പ്രകാരമാണ് വനംവകുപ്പ് പരിശോധന നടത്തിയത്.

ആനക്കൊമ്പ് പൊടിച്ചത് മുയലിന്‍റെ പല്ലും വാലും നഖവും, മാനിന്‍റെ കൊമ്പുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയെല്ലാം ആഭിചാരത്തിനും ദുർമന്ത്രവാദത്തിനും ഉപയോഗിക്കുന്നവയാണെന്ന് ആരോപണം ഉയരുന്നുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com