ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

2024 നവംബർ 10നാണ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചത്.
Former chief justice over staying at official residence

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ‌ും കുടുംബവും

Updated on

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ. ചന്ദ്രചൂഡിനോട് എത്രയും പെട്ടെന്ന് വസതി ഒഴിയാൻ നിർദേശം നൽകണമെന്ന് സുപ്രീം കോടതിഅഡ്മിനിസിട്രേഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 33 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. ഒരു ജഡ്ജിയെ ഇനിയും നിയമിച്ചിട്ടില്ല. നിലവിൽ നാലു ജഡ്ജിമാർക്ക് ഔദ്യോഗിക വസതി നൽകാൻ സാധിച്ചിട്ടില്ല. അതു കൊണ്ടാണ് മുൻ ചീഫ് ജസ്റ്റിസിനോട് കൃഷ്ണ മേനോൻ മാർഗ് ബംഗ്ലാവ് എത്രയും പെട്ടെന്ന് ഒഴിയണമെന്ന ആവശ്യം ശക്തമാകുന്നത്. ചട്ടം പ്രകാരം ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നവർക്ക് VIII ടൈപ് ബംഗ്ലാവ് ആണ് അനുവദിക്കാറുള്ളത്.

പദവിയിൽ നിന്ന് വിരമിച്ചാൽ ആറു മാസത്തേക്ക് VII ടൈപ്പ് ബംഗ്ലാവ് വാടകയില്ലാതെയും നൽകും. 2024 നവംബർ 10നാണ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചത്. അതിനു ശേഷം 8 മാസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം VIIIടൈപ്പ് ബംഗ്ലാവിൽ തന്നെ തുടരുകയാണ്.

ചന്ദ്രചൂഡിന് ശേഷം ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന, നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവർ അവരുടെ മുൻ വസതികൾ തന്നെയാണ് താമസത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇരുവരും കൃഷ്ണ മേനോൻ മാർഗ് ബംഗ്ലാവിലേക്ക് താമസം മാറാൻ താത്പര്യം കാണിച്ചിരുന്നില്ല. വ്യക്തിപരമായ ചില കാരണങ്ങളാലാണ് ബംഗ്ലാവിൽ തുടരുന്നതെന്ന് മുൻ ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടു പെൺമക്കൾക്ക് സ്പെഷ്യൽ കെയർ ആവശ്യമാണെന്നും അതിനു യോജിച്ച വീടുകൾ ഇതുവരെയും ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com