രാകേഷ് മെഹ്ത
ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു. രാകേഷ് മെഹ്ത (74)യാണ് ജീവനൊടുക്കിയത്.
ആരോഗ്യപരവും മാനസികവുമായ കാരണങ്ങളാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നോയ്ഡയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. 1975 ബാച്ച് ഐഎഎസ് ഓഫീസറായ മെഹ്ത അന്തരിച്ച മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ കാലത്താണ് ചീഫ് സെക്രട്ടറിയായിരുന്നത്.
ഡൽഹി സർക്കാരിൽ മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ ഉൾപ്പെടെ വിവിധ പദവികൾ വഹിച്ചിരുന്നു. 2007ലാണ് ചീഫ് സെക്രട്ടറിയായത്. മൂന്ന് വർഷത്തിലധികം പദവിയിൽ തുടർന്ന അദ്ദേഹം ഗതാഗതം, ഊർജം തുടങ്ങിയവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. മെഹ്തയുടെ കാലത്താണ് 2010ൽ ഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് സംഘടിപ്പിച്ചത്.