മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി എയിംസിലെ എമർജൻസി വിഭാഗത്തിലാണ് 92കാരനായ സിങ്ങിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Former prime minister Dr Manmohan Singh admitted to AIIMS
ഡോ. മൻമോഹൻസിങ്
Updated on

ന്യൂഡൽഹി: ആരോഗ്യം മോശമായതിനെത്തുടർന്ന് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലെ എമർജൻസി വിഭാഗത്തിലാണ് 92കാരനായ സിങ്ങിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 8 മണിയോടെ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ അസുഖമെന്താണെന്ന് വ്യക്തമല്ല. 2004 മുതൽ 2014 വരെയാണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com