പൂജയ്ക്കായി ക്ഷേത്ര നട തുറന്നു, മുന്നിൽ 12 അടി നീളമുള്ള രാജവെമ്പാല | Video

ക്ഷേത്രത്തിന്‍റെ വാതിൽ തുറന്നപ്പോൾ തന്നെ മുന്നിൽ പാമ്പിനെയാണ് കണ്ടത്

വൈകിട്ടത്തെ പൂജയ്ക്കായി ക്ഷേത്രം തുറന്ന പൂജാരി കണ്ടത് കൂറ്റൻ രാജവെമ്പാല. ഒഡീഷ ഗൻജൻ ജില്ലയിലെ രത്നെയ് ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച പൂജയ്ക്കായി ക്ഷേത്രം തുറന്നപ്പോഴാണ് 12 അടി നീളമുള്ള പാമ്പിനെ കാണുന്നത്.

ക്ഷേത്രത്തിന്‍റെ വാതിൽ തുറന്നപ്പോൾ തന്നെ മുന്നിൽ പാമ്പിനെയാണ് കണ്ടത്. പാമ്പിനെ കണ്ട് പേടിച്ചു പോയ പൂജാരി അമ്പലത്തിൽ കയറാതെ വനംവകുപ്പിനെ വിവരം അറിയിച്ചു. ഉടൻ തന്നെ പാമ്പിനെ പിടിക്കാനായി ക്ഷേത്രത്തിൽ ആളുകൾ എത്തിയെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.

ഒരു മണിക്കൂർ സമയമെടുത്താണ് വമ്പൻ പെരുമ്പാമ്പിനെ പികൂടിയത്. അമ്പലമായതിനാൽ പാമ്പിനെ പിടികൂടാനെത്തിയവർ ചാക്ക് ഉപയോഗിച്ച് ഷൂ മൂടിയാണ് അകത്ത് കടന്നത്. പാമ്പിനെ പിടികൂടുന്നതിനിടെ പുറത്ത് ഡോലിന്‍റെ ശബ്ദം കേട്ടതോടെ പാമ്പ് ശ്രദ്ധയോടെ അനങ്ങാതെ നിൽക്കുന്നതും കൗതുകമായി

logo
Metro Vaartha
www.metrovaartha.com