യുപിയിൽ ഗുണ്ടാത്തലവനെ കോടതിയിൽ വെടിവച്ചു കൊന്നു

ബിജെപി നേതാവും യുപിയിലെ മുൻ മന്ത്രിയുമായിരുന്ന ബ്രഹ്മദത്ത് ദ്വിവേദിയെ വധിച്ച കേസിൽ പ്രതിയായിരുന്നു ജീവ
യുപിയിൽ ഗുണ്ടാത്തലവനെ കോടതിയിൽ വെടിവച്ചു കൊന്നു
Updated on

ലഖ്‌നൗ: ഗുണ്ടാ നേതാവ് സഞ്ജീവ് ജീവയെ ലഖ്‌നൗ കോടതി സമുച്ചയത്തിൽ വച്ച് അജ്ഞാതർ വെടിവച്ചു കൊന്നു. ബിജെപി നേതാവും യുപിയിലെ മുൻ മന്ത്രിയുമായിരുന്ന ബ്രഹ്മദത്ത് ദ്വിവേദിയെ വധിച്ച കേസിൽ പ്രതിയായിരുന്നു ജീവ.

ഇതേ കേസിലെ വിചാരണയ്ക്കെത്തിയപ്പോഴായിരുന്നു ആക്രമണം.1997 ഫെബ്രുവരിയിലാണ് ഫറുഖാബാദിൽ വച്ച് ദ്വിവേദി വെടിയേറ്റു മരിച്ചത്.കോടതി മുറിക്കുള്ളിൽ വച്ച് അക്രമികൾ പല തവണ ജീവയ്ക്കു നേരേ നിറയൊഴിച്ചു. മറ്റു രണ്ടു പേർക്കും വെടിയുണ്ടയേറ്റ് പരുക്കേറ്റിട്ടുണ്ട്. ഇതിലൊരാൾ പൊലീസുകാരനും ഒന്ന് ബാലികയുമാണ്.

അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികൾ കോടതിയിലെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com