ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമൻ അദാനി

ലോക സമ്പന്നരില്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ് അദാനി.
gautam adani
gautam adani
Updated on

മുംബൈ: ഏഷ്യയിലെ അതിസന്നരുടെ പട്ടികയില്‍ ഗൗതം അദാനി ഒന്നാമതെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ നേട്ടം. അദാനിയുടെ മൊത്തം ആസ്തി 111 ബില്യണ്‍ (9.2 ലക്ഷം കോടി രൂപ) ഡോളറാണ്. അംബാനിയുടേത് 109 ബില്യണ്‍ (9.1 ലക്ഷം കോടി രൂപ) ഡോളറുമാണ്. ലോക സമ്പന്നരില്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ് അദാനി. അംബാനി പന്ത്രണ്ടിലും. അദാനി ഓഹരികളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ കുതിപ്പാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനത്തേക്ക് വഴിയൊരുക്കിയത്. വെള്ളിയാഴ്ച അദാനി ഓഹരികളുടെ മൂല്യം 5 ബില്യണ്‍ (45,500 കോടി രൂപ) ഡോളര്‍ വര്‍ധിച്ചിരുന്നു. അദാനി കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ചയും വന്‍തോതില്‍ ഉയര്‍ന്നിരുന്നു. അംബാനിയുമായുള്ള വിടവ് ഇനിയും വര്‍ധിക്കാന്‍ ഇതു കാരണമാകും.

ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോളുകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് തിങ്കളാഴ്ച വിവിധ അദാനി കമ്പനികള്‍ 16 ശതമാനം വരെ നേട്ടമുണ്ടാക്കിയിരുന്നു.

ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 19.24 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ് അദാനി കമ്പനികളുടെ മൂല്യം. അംബാനി കമ്പനികളുടെ മൂല്യവും തിങ്കളാഴ്ച വര്‍ധിച്ചിട്ടുണ്ട്. ഇന്നത്തെ മൂല്യം കൂടി ചേര്‍ത്താല്‍ ഇരുവരുടെയും ആസ്തി കൂടും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com