അതീവ ദുഃഖത്തോടെ പാർട്ടിവിടുന്നു; അണ്ണാ ഡിഎംകെ അംഗത്വം രാജിവച്ച് നടി ഗൗതമി

പാർട്ടിയുടെ പ്രൊപ്പഗാണ്ട ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്നു ഗൗതമി
Gautami Tadimalla quits aiadmk

നടി ഗൗതമി

Updated on

ചെന്നൈ: അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച് നടി ഗൗതമി. തന്‍റെ എക്സ് അക്കൗണ്ടിലൂടെ ഗൗതമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതീവ ദുഃഖത്തോടെ പാർട്ടിവിടുന്നുവെന്നാണ് ഗൗതമി കുറിച്ചത്.

പാർട്ടിയുടെ പ്രൊപ്പഗാണ്ട ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്നു ഗൗതമി. 2017 മുതൽ ബിജെപി അംഗമായിരുന്ന നടി 2024 ലാണ് എഡിഎംകെയിൽ അംഗത്വം സ്വീകരിച്ചത്.

തന്‍റെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗൗതമി അന്ന് പാര്‍ട്ടി വിട്ടത്. ഏറെ വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നായിരുന്നു അന്നും താരം കുറിച്ചത്.

logo
Metro Vaartha
www.metrovaartha.com