"ശിശു പരിപാലനം അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ല"; കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും അവധി നൽകണമെന്ന് വനിതാ കമ്മിഷൻ

നിലവിൽ അമ്മയ്ക്ക് ലഭിക്കുന്ന 720 ദിവസത്തെ ശിശുപരിചരണ അവധി മാതാപിതാക്കൾക്ക് പങ്കിട്ട് ഉപയോഗിക്കാനാവും വിധമാണ് കമ്മിഷന്‍റെ ശുപാർശ
gender equality child care leave 730 days

"ശിശു പരിപാലനം അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ല"; കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും അവധി നൽകണമെന്ന് വനിതാ കമ്മിഷൻ

ai image

Updated on: 

ന്യൂഡൽഹി: ശിശുപരിചരണ അവധി (ചൈൽഡ് കെയർ ലീവ്) ലിംഗനിക്ഷ്പഷമാക്കണമെന്ന് നിർദേശിച്ച് ദേശീയ വനിതാ കമ്മിഷൻ. കുട്ടികളുടെ പരിചരണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന പരമ്പരാഗത ചിന്ത മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർദേശം.

ഹംസാനന്ദിനി നന്ദൂരി കേസിൽ സുപ്രീം കോടിയുടെ നിർണായക ഇടപെടലുകൾ നടന്ന് മാസങ്ങൾക്കുള്ളിലാണ് കമ്മിഷന്‍റെ നിർണായക നീക്കം. കുട്ടികളുടെ പരിചരണത്തിൽ അച്ഛന്മാരുടെ പ്രാധാന്യം കോടതി ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിൽ അമ്മയ്ക്ക് ലഭിക്കുന്ന 720 ദിവസത്തെ ശിശുപരിചരണ അവധി മാതാപിതാക്കൾക്ക് പങ്കിട്ട് ഉപയോഗിക്കാനാവും വിധമാണ് കമ്മിഷന്‍റെ ശുപാർശ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും വിധം പദ്ധതി വ്യാപിപ്പിക്കണമെന്നാണ് കമ്മിഷൻ ആവശ്യപ്പെടുന്നത്.

ചൈൽഡ് കെയർ ലീവ് എന്നത് കുട്ടികളുടെ പരിചരണത്തിനായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക അവധിയാണ്. കേന്ദ്ര സർക്കാർ നിയമപ്രകാരം ഇത് പരമാവധി 730 ദിവസമാണ്. അതായത് 2 വർഷം. കുട്ടിക്ക് 18 വയസാവും വരെ ഈ അവധി എടുക്കാം. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവും.

നിലവിൽ വനിതാ ജീവനക്കാർക്കും സിംഗിൾ പാരന്‍റ് ആയ പുരുഷ ജീവനക്കാർക്കും (വിവാഹം കഴിക്കാത്തവർ, ഭാര്യ മരിച്ചവർ, വിവാഹമോചനം നേടിയവർ) ഈ അവധിക്ക് അർഹതയുണ്ട്. ആദ്യത്തെ 365 ദിവസത്തെ അവധിക്ക് 100% ശമ്പളവും, ബാക്കിയുള്ള 365 ദിവസത്തേക്ക് 80% ശമ്പളവും ലഭിക്കും.

ഇത് അമ്മയ്ക്കും അച്ഛനും 365 വീതം അവധികളായി നൽകണമെന്നതാണ് വനിതാ കമ്മിഷൻ ആവശ്യപ്പെടുന്നത്. മാതൃത്വം സ്ത്രീകളുടെ തൊഴിൽ ജീവിതത്തെയും കരിയറിനെയും ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാനും കുട്ടികളെ പരിചരിക്കുന്നതിൽ പിതാവിന് തുല്യ പങ്കാളിത്വം ഉറപ്പാക്കാനുമായാണ് ഇത്തരമൊരു ശുപാർശ മുന്നോട്ട് വച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com