ഡൽഹിയിലേത് വിഷവായു, രണ്ടാഴ്ചകൊണ്ട് രക്തം ഛർദിച്ചു; ദുരനുഭവം പങ്കുവച്ച് യുവാവ്

ബെംഗളൂരുവിലേക്ക് മടങ്ങുന്നുവെന്നും അവിടെ എത്ര മനോഹരമാണെന്നും യുവാവ് കുറിക്കുന്നു
vomiting blood due to toxic air in delhi mans write up goes viral

ഡൽഹിയിലേത് വിഷവായു, രണ്ടാഴ്ചകൊണ്ട് രക്തം ഛർദിച്ചു; ദുരനുഭവം പങ്കുവച്ച് യുവാവ്

Updated on

ബെഗളൂരു: ഡൽഹിയിലെ വായു മലിനീകരണം വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നതിനിടെ റെഡ്ഡിറ്റിൽ "ബെംഗളൂരുവിനെയും അവിടുത്തെ ഗുണനിലവാരമുള്ള വായുവിനെയും മിസ് ചെയ്യുന്നു" എന്ന തലക്കെട്ടോടെ യുവാവ് പങ്കുവച്ച് ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. 20 ദിവസത്തിനുള്ളിൽ തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും ഭീകരമായ അവസ്ഥയാണെന്നും യുവാവ് പറയുന്നു.

ഒരു വിവാഹത്തിൽ പങ്കെടുക്കാനായെത്തി ഏകദേശം 20 ദിവസമായി ഡൽഹിയിൽ താമസിക്കുകയാണെന്നും എത്തിയ ഉടൻ തന്നെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെന്നും യുവാവ് എഴുതുന്നു. 20 ദിവസത്തെ താമസത്തിനിടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നെന്നും അന്ന് മുതൽ തനിക്ക് ജലദോഷം പിടിപെട്ടെന്നുമാണ് യുവാവ് കുറിപ്പിൽ പ‍റയുന്നത്.

തന്‍റെ മൂക്കിൽ നിന്നും ജീവിതത്തിൽ ഇതുവരെയായി ഇത്രയധികം രക്തം വന്നിട്ടില്ലെന്നും യുവാവ് പറയുന്നു. എല്ലാം അവസാനിച്ചുവെന്ന് കരുതിയതെന്നും തനിക്ക് ബെംഗളൂരുവിലേക്ക് മടങ്ങാൻ അതിയായ ആഗ്രഹമുണ്ടെന്നും യുവാവ് എഴുതുന്നു. ‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com