അശ്ലീല വീഡിയോ കാണിച്ച് വിദ്യാർഥിനികളെ ചൂഷണം ചെയ്‌തു; മഹാരാഷ്‌ട്ര സ്കൂൾ അധ‍്യാപകൻ അറസ്‌റ്റിൽ

വിദ്യാർഥികളിൽ ഒരാൾ ചൈൽഡ് വെൽഫെയർ സെന്‍ററിലെ ഹെൽപ്പ് ലൈനിൽ വിളിച്ച് സംഭവം അധികൃതരെ അറിയിക്കുകയായിരുന്നു
Girls were sexually exploited by showing pornographic videos; Maharashtra school teacher under arrest
പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി ചൂഷണം ചെയ്‌തു; മഹാരാഷ്‌ട്ര സ്കൂൾ അധ‍്യാപകൻ അറസ്‌റ്റിൽ
Updated on

മുംബൈ: മഹാരാഷ്‌ട്രയിലെ അകോല ജില്ലയിൽ 6 പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത സർക്കാർ സ്കൂൾ അധ‍്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂഷണത്തിനിരയായ പെൺകുട്ടികൾ രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. വിദ്യാർഥികളിൽ ഒരാൾ തന്നെ ചൈൽഡ് വെൽഫെയർ സെന്‍ററിലെ ഹെൽപ്പ് ലൈനിൽ വിളിച്ച് സംഭവം അധികൃതരെ അറിയിച്ചു.

തുടർന്ന് ഉദ്യോഗസ്ഥർ സ്കൂളിലെത്തി അന്വേഷണം ആരംഭിക്കുകയും അധ‍്യാപകനായ 47 കാരനായ പ്രമോദ് സർദാറിനെ കസ്റ്റഡിയിലെടുക്കുകയും ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

കഴിഞ്ഞ നാല് മാസമായി അധ‍്യാപകൻ അശ്ലീലവീഡിയോ കാണിക്കുകയും മോശമായി സ്പർഷിക്കുകയും ചെയ്തുവെന്നാണ് കേസ്. ചൂഷണത്തിനിരയായ 6 പെൺകുട്ടികളും 8-ാം ക്ലാസ് വിദ‍്യാർഥികളാണ്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തി പെൺകുട്ടികളുമായി സംസാരിച്ചു. അധ്യാപകനെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ മുൻ അംഗം ആശാ മിർഗെ ആവശ്യപ്പെട്ടു. കൂടുതൽ അന്ന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com