കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വിശദീകരണം തേടി മെറ്റയ്ക്ക് ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്

"ഇൻസ്റ്റാഗ്രാമിൽ പണം നൽകി ഇത്തരം പരസ്യങ്ങൾ വഴി ഉപഭോക്താക്കളെ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആകർഷിച്ച് വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ വിൽക്കുന്നു"
government-issues-notice-to-meta-for-child-abuse-videos

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വിശദീകരണം തേടി മെറ്റയ്ക്ക് ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്

Updated on

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ മെറ്റയ്ക്ക് കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്. 7 ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം.

കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം പരസ്യങ്ങൾ വഴി കുട്ടികൾക്കെതികായ ലൈംഗികാതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചത്. പിന്നാലെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് കേന്ദ്രം മെറ്റയോട് ആവശ്യപ്പെട്ടിരുന്നു.

ഇൻസ്റ്റാഗ്രാമിൽ പണം നൽകി ഇത്തരം പരസ്യങ്ങൾ വഴി ഉപഭോക്താക്കളെ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ആകർഷിച്ച് വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ വിൽക്കുന്നുണ്ടെന്ന് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്.

കുട്ടികളെ ഉപദ്രവിക്കുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ബിബിസി റിപ്പോർട്ടിലുണ്ടായിരുന്നത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മദർ കമ്പനിയാണ് മെറ്റ.

logo
Metro Vaartha
www.metrovaartha.com