മുത്തച്ഛന്‍റെ സ്വത്തിൽ കൊച്ചുമക്കൾക്ക് അവകാശമില്ല; സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്

അച്ഛന്‍റെ സ്വത്തിൽ മകന് അല്ലെങ്കിൽ മകൾക്ക് ആണ് പൂർണമായ ഉടമസ്ഥാവകാശം. സ്വന്തം മക്കൾക്ക് അതിന്‍റെ ഓഹരി നൽകണമോ എന്നത് അവർക്ക് തീരുമാനിക്കാം.
Grandchildren have no right to grandfather's property; Supreme Court

മുത്തച്ഛന്‍റെ സ്വത്തിൽ കൊച്ചുമക്കൾക്ക് അവകാശമില്ല; സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്

Updated on: 

ന്യൂഡൽഹി: മുത്തച്ഛനിൽ നിന്ന് അച്ഛന് കിട്ടിയ സ്വത്തിൽ കൊച്ചുമക്കൾക്ക് അവകാശമുന്നയിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ അഗസ്റ്റിൻ ജോർജ് മാസി, സുനിത അഗർവാൾ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. 29 വർഷമായി നീണ്ടു നിൽക്കുന്ന കേസിലാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ഹിന്ദു പാരമ്പര്യാവകാശ ആക്റ്റ് പ്രകാരം മകന്‍റെ മകനെ ക്ലാസ് 1 അനന്തരാവകാശിയായി കണക്കാക്കാൻ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

അതു കൊണ്ടു തന്നെ ആ സ്വത്തിൽ കൊച്ചു മകന് അവകാശമുന്നയിക്കാനും സാധിക്കില്ല. 1997ൽ മുത്തച്ഛനിൽ നിന്ന് അച്ചന് കിട്ടിയ പാരമ്പര്യ സ്വത്തിൽ അവകാശമുന്നയിച്ചു കൊണ്ട് നൽകിയ കേസിലാണ് വിധി. അച്ഛന്‍റെ സ്വത്തിൽ മകന് അല്ലെങ്കിൽ മകൾക്ക് ആണ് പൂർണമായ ഉടമസ്ഥാവകാശം. സ്വന്തം മക്കൾക്ക് അതിന്‍റെ ഓഹരി നൽകണമോ എന്നത് അവർക്ക് തീരുമാനിക്കാം.

അതല്ലാതെ മകന്‍റെ മകന് സ്വത്തിൽ അവകാശമുണ്ടായിരിക്കില്ല. പിതാവ് ജീവിച്ചിരിക്കുന്ന കാലത്ത് മകന് മുത്തച്ഛന്‍റെ സ്വത്തിൽ അവകാശമുന്നയിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.