സൂര്യാഘാതം; അതിർത്തിയിൽ ബിഎസ്എഫ് ഓഫിസറും ജവാനും മരണപ്പെട്ടു
സൂര്യാഘാതം; അതിർത്തിയിൽ ബിഎസ്എഫ് ഓഫിസറും ജവാനും മരണപ്പെട്ടു

സൂര്യാഘാതം; അതിർത്തിയിൽ ബിഎസ്എഫ് ഓഫിസറും ജവാനും മരണപ്പെട്ടു

ഇന്ത്യ-പാക് അതിർത്തിയായ ഹരാമി നാലാ മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം
Published on

അഹമ്മദാബാദ്: അതിർത്തിയിൽ പട്രോളിങ് നടത്തിയിരുന്ന ബിഎസ്എഫ് ഓഫിസറും ജവാനും സൂര്യാഘാതം മൂലം മരണപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യ-പാക് അതിർത്തിയായ ഹരാമി നാലാ മേഖലയിൽ വെള്ളിയാഴ്ചയാണ് സംഭവം. അസിസ്റ്റന്‍റ് കമാൻഡന്‍റ് വിശ്വ ഡിയോ, ഹെഡ് കോൺസ്റ്റബിൾ ദയാൽ റാം എന്നിവരാണ് മരിച്ചത്. ഇരുവരും ബിഎസ്എഫിന്‍റെ 59ാം ബറ്റാലിയണിൽ ഉള്ളവരാണ്. ക്ഷീണിച്ചവശരായ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷവും ഇതേ സമയത്ത് അതിർത്തിയിൽ ബിഎസ്എഫ് ജവാൻ സൂര്യാഘാതം മൂലം മരണപ്പെട്ടിരുന്നു. ഹരാമി നല്ലാ, കച്ച് മേഖലയിൽ ഇപ്പോൾ 36 ഡിഗ്രീ സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com