മണിപ്പൂരിൽ സർക്കാർ ഓഫിസുകൾക്ക് ഈസ്റ്റർ അവധിയില്ല; ഉത്തരവുമായി ഗവർണർ

സാമ്പത്തിക വർഷത്തിലെ അവസാന ദിവസങ്ങളായതിനാൽ ഓഫിസ് ജോലികൾ തടസ്സപ്പെടാതിരിക്കാനായാണ് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിശദമാക്കിയിരിക്കുന്നത്.
മണിപ്പൂരിൽ സർക്കാർ ഓഫിസുകൾക്ക് ഈസ്റ്റർ അവധിയില്ല;  ഉത്തരവുമായി ഗവർണർ

ഉഖ്‌റുൽ: മണിപ്പൂരിൽ ഈസ്റ്റർ ദിവസമടക്കമുള്ള രണ്ടു ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തിക്കണമെന്ന് ഉത്തരവിട്ട് ഗവർണർ അനസൂയ യുകെ. സർക്കാർ ഓഫിസുകൾ, കോർപ്പറേഷനുകൾ, മണിപ്പൂർ സർക്കാരിനു കീഴിലുള്ള സൊസൈറ്റികൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കണമെന്നാണ് ഉത്തരവിലുള്ളത്.

2023-24 സാമ്പത്തിക വർഷത്തിലെ അവസാന ദിവസങ്ങളായതിനാൽ ഓഫിസ് ജോലികൾ തടസ്സപ്പെടാതിരിക്കാനായാണ് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിശദമാക്കിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com