മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തേക്ക് ഗ്യാനേഷ് കുമാർ‍? തീരുമാനമെടുക്കാനായി പ്രത്യേക യോഗം

ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്‍റെ കാലാവധി ഈ മാസം 18ന് അവസാനിക്കും.
gyanesh kumar likely to be new chief election commissioner
ഗ്യാനേഷ് കുമാർ
Updated on

ന്യൂഡൽഹി: അടുത്ത മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതി അടുത്തയാഴ്ച യോഗം ചേരും. ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്‍റെ കാലാവധി ഈ മാസം 18ന് അവസാനിക്കും. ഈ സാഹചര്യത്തിലാണു സെർച്ച് കമ്മിറ്റിയുടെ യോഗം.

മുതിർന്ന കമ്മിഷണരും കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഗ്യാനേഷ് കുമാറാകും അടുത്ത മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറാകുകയെന്നാണു കരുതുന്നത്. 2029 ജനുവരി 26 വരെയാകും അദ്ദേഹത്തിനു കാലാവധി. സുഖ്ബീർ സിങ് സന്ധുവാണു മൂന്നാമത്തെ കമ്മിഷണർ.

പ്രധാനമന്ത്രിയും നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും ഉൾപ്പെട്ട സമിതിയാണു തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനം തീരുമാനിക്കുന്നത്. രാജീവ് കുമാർ വിരമിക്കുന്ന ഒഴിവിൽ പുതിയ കമ്മിഷണറെയും അടുത്ത യോഗം തെരഞ്ഞെടുത്തേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com