മുൻ മാനേജരുടെ കൊലപാതകം: ദേരാ മേധാവി ഗുർമീത് റാം റഹിമിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

ആശ്രമത്തിലെത്തിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ റാം റഹീം ഇപ്പോൾ 20 വർഷത്തെ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്
 ഗുർമീത് റാം റഹീം
ഗുർമീത് റാം റഹീം

ചണ്ഡിഗഡ്: മുൻ മാനേജറെ കൊലപ്പെടുത്തിയ കേസിൽ ദേരാ മേധാവി ഗുർമീത് റാം റഹീമിനെ കുറ്റവിമുക്തനാക്കി പഞ്ചാഹ്-ഹരിയാന ഹൈക്കോടതി. ദേരയുടെ മുൻ മാനേജർ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ആശ്രമത്തിലെത്തിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ റാം റഹീം ഇപ്പോൾ 20 വർഷത്തെ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഹരിയാനയിലെ റോഹ്താക്കിലുള്ള സുനേറിയ ജയിലിലാണ് റാം റഹീമിനെ അടച്ചിരിക്കുന്നത്.

2002 ജൂലൈ 10നാണ് ഹരിയാനയിലെ കുരുക്ഷേത്രയിൽ വച്ച് 19 വയസ്സുള്ള രഞ്ജിത് സിങ്ങ് വെടിയേറ്റ് മരിച്ചത്.

ദേര ആസ്ഥാനത്ത് എത്തുന്ന പെൺകുട്ടികളും സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രചരിച്ച അജ്ഞാത സന്ദേശത്തിന്‍റെ പേരിലായിരുന്നു കൊലപാതകം. കേസിൽ പ്രത്യേക സിബിഐ കോടതിയാണ് റാം റഹിമിനെയും മറ്റു നാലു പേരെയും ജീവപര്യന്തം തടവിനു വിധിച്ചത്.

Trending

No stories found.

Latest News

No stories found.