
പൊലീസ് ഉദ‍്യോഗസ്ഥന്‍റെ കൈയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; പരുക്ക്
representative image
ശ്രീനഗർ: സർവീസ് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയതിനെത്തുടർന്ന് പൊലീസ് ഉദ‍്യോഗസ്ഥന് പരുക്കേറ്റു. ജമ്മു കശ്മീരിൽ വെള്ളിയാഴ്ചയോടെയായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിളായ മെഹ്‌രാജിനാണ് കാലിനു പരുക്കേറ്റത്. പരുക്കേറ്റ ഉദ‍്യോഗസ്ഥനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻ എംഎൽഎയായിരുന്ന മുഹമ്മദ് അഷ്റഫിന്‍റെ ശ്രീനഗറിലെ പന്ത ചൗക്കിലുള്ള വസതിയിൽ സുരക്ഷയ്ക്കു വേണ്ടി നിയോഗിച്ചതായിരുന്നു മെഹ്‌രാജിനെ. എന്നാൽ ഇവിടെ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.