പുതുച്ചേരിയിലും കനത്ത പോളിങ്; ബൂത്തുകളിൽ കനത്ത സുരക്ഷ

ഉച്ച വരെ 56.83 ശതമാനം പോളിങ് രേഖപ്പെടുത്തി
Heavy polling in Puducherry too; Tight security at booths

പുതുച്ചേരിയിലും കനത്ത പോളിങ്

Updated on

പുതുച്ചേരി: പുതുച്ചേരിയിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് പ്രകാരം ഉച്ച വരെ 56.83 ശതമാനം പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാധാനപരമായി വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്.

നൂറുക്കണക്കിന് പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതിനൊപ്പം ബൂത്തുകളിൽ കർശന സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സുരക്ഷാ സേനയെയും വലിയ തോതിൽ വിന്യസിച്ചിട്ടുണ്ട്.

പോളിങ് നടപടികൾ സുതാര്യമാക്കാൻ പലയിടത്തും വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വോട്ടർമാർക്ക് ബുദ്ധിമുട്ടില്ലാതെ വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യങ്ങളും നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം മെയ് 4-ന് പ്രഖ്യാപിക്കും.

logo
Metro Vaartha
www.metrovaartha.com