ഡൽഹിയിൽ കനത്ത മഴ; 15 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ ഡൽഹിയിൽ ഇടവിട്ട് മഴ പെയ്തിരുന്നു
Heavy rain in Delhi flights diverted

ഡൽഹിയിൽ കനത്ത മഴ; 15 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

Updated on

ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട 15 വിമാനങ്ങൾ വ‍ഴി തിരിച്ചു വിട്ടു. എട്ട് വിമാനങ്ങൾ ജയ്പുരിലേക്കും അഞ്ചെണ്ണം ലക്നൗവിലേക്കും രണ്ടെണ്ണം ചണ്ഡിഗഡിലേക്കുമാണ് വഴി തിരിച്ചു വിട്ടത്.

ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ ഡൽഹിയിൽ ഇടവിട്ട് മഴ പെയ്തിരുന്നു. സന്ധ്യയായതോടെ മഴ കനത്തു. ഇതോടെയാണ് വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടി വന്നത്. വെള്ളക്കെട്ട് മൂലം റോഡ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

നിരവധി റോഡുകളിൽ നീണ്ട വാഹനക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ ചൊവ്വാഴ്ച ഓറഞ്ച്, യെലോ അലർട്ടുകളാണ് നൽകിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com