ശബരിമല തിരുവാഭരണ കേസ്; ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ

അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്‍റെ കണക്കെടുത്ത് റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജസ്‌റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍ നായരെ 2020 ല്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു
ശബരിമല തിരുവാഭരണ കേസ്; ഇന്ന് സുപ്രീം കോടതിയുടെ  പരിഗണനയിൽ
Updated on

പത്തനംതിട്ട: ശബരിമലയിലെ തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.

അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്‍റെ കണക്കെടുത്ത് റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജസ്‌റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍ നായരെ 2020 ല്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു. തിരുവാഭരണം രാജകുടുംബത്തിന്‍റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോ എന്ന വിഷയവും പരിശോധിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com