ഫാസ്ടാഗ് വാർഷിക പാസ് ഫീസിൽ വർധന; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ഇന്ത്യയിൽ 50 ലക്ഷം പേർ ഫാസ്ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നുണ്ട്
Hike in fastag annual fee from april 1

ഫാസ്ടാഗ് വാർഷിക പാസ് ഫീസിൽ വർധന; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Updated on

ന്യൂഡൽഹി: ഫാസ്ടാഗ് വാർഷിക പാസിന്‍റെ ഫീസ് വർധിപ്പിക്കാനൊരുങ്ങി നാഷണൽ ഹൈവേയ്സ് അഥോറിറ്റി ഒഫ് ഇന്ത്യ ( എൻഎച്ച്എഐ). ഇതു സംബന്ധിച്ച ഔദ്യോഗിത ഉത്തരവ് പുറത്തിറങ്ങി. ഏപ്രിൽ 1 മുതൽ വാണിജ്യേതര വാഹനങ്ങളുടെ പാസ് ഫീസ് 3000ത്തിൽ നിന്ന് 3075 രൂപയാക്കിയാണ വർധിപ്പിക്കുന്നത്. സ്വകാര്യ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്ക് ഇനി മുതൽ 3075 രൂപയായിരിക്കും വാർഷിക ഫാസ്ടാഗ് ഫീസ്. നിലവിൽ ഇന്ത്യയിൽ 50 ലക്ഷം പേർ ഫാസ്ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നുണ്ട്.

2025 ഓഗസ്റ്റ് 15 മുതലാണ് പുതിയ പാസ് നൽകി തുടങ്ങിയത്. വാർഷിക പാസ് ആക്റ്റിവേറ്റ് ചെയ്താൽ മറ്റു ചാർജുകളൊന്നും കൂടാതെ സംസ്ഥാന എക്സ്പ്രസ് വേയിലൂടെയും ദേശീയ പാതകളിലൂടെയും സഞ്ചരിക്കാൻ കഴിയും. ഒന്നുകിൽ ഒരു വർഷം വരെ അല്ലെങ്കിൽ 200 യാത്രകൾ പൂർത്തിയാകും വരെ ആയിരിക്കും വാർഷിക റീ ചാർജിന്‍റെ കാലാവധി.

വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായിരിക്കും പാസ് ലഭിക്കുക. രാജ്യത്തെ എല്ലാ ദേശീയ പാതകളിലൂടെയും ചെലവു കുറച്ച് സഞ്ചരിക്കുന്നതിന് വാർഷിക പാസ് സഹായിക്കും.

രാജ്മാർഗ് യാത്ര ആപ്പ്, നാഷണൽ ഹൈവേയ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റ്, റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് മിനിസ്ട്രി ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി പാസ് ആക്റ്റീവാക്കാനും റീചാർജ് ചെയ്യാനും സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com