ഹിമാചലിൽ 3 സ്വതന്ത്ര എംഎൽഎമാർ രാജി വച്ചു; ബിജെപി സ്ഥാനാർഥികളായി വീണ്ടും മത്സരിക്കും

ആശിഷ് ശർമ( ഹമിർപുർ മണ്ഡലം), ഹോഷിയാർ സിങ്(ദെഹ്റ), കെ.എൽ. താക്കൂർ(നാലാഗർ) എന്നിവരാണ് നിയമസഭാ സെക്രട്ടറിക്ക് രാജി നൽകിയത്.
 എംഎൽഎമാർ രാജി സമർപ്പിക്കുന്നു
എംഎൽഎമാർ രാജി സമർപ്പിക്കുന്നു

ഷിംല: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് പിന്തുണ നൽകിയിരുന്ന 3 സ്വതന്ത്ര എംഎൽഎ മാർ രാജി സമർപ്പിച്ചു. ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കാനായാണ് രാജി നൽകിയിരിക്കുന്നത്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു സ്ഥാനാർഥിക്കു വോട്ടു നൽകിയ ആശിഷ് ശർമ( ഹമിർപുർ മണ്ഡലം), ഹോഷിയാർ സിങ്(ദെഹ്റ), കെ.എൽ. താക്കൂർ(നാലാഗർ) എന്നിവരാണ് നിയമസഭാ സെക്രട്ടറിക്ക് രാജി നൽകിയത്. ഞങ്ങൾ മൂന്നു പേരും ബിജെപിയിൽ ചേർന്നതിനു ശേഷം പാർട്ടി ടിക്കറ്റിൽ വീണ്ടും മത്സരിക്കുമെന്ന് ഹോഷിയാർ സിങ് വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിപക്ഷമാണ് ബിജെപി. പ്രതിപക്ഷ നേതാവ് ജയ് രാം താക്കൂറുമായി രാജി സമർപ്പിച്ചതിനു ശേഷമാണ് രാജി നൽകിയത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എംഎൽഎമാർക്കും അവരുടെ കുടുംബങ്ങൾക്കുമെതിരേ വ്യാജ കേസുകളിൽ രജിസ്റ്റർ ചെയ്യുകയാണെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ‌ മൂന്ന് സ്വതന്ത്ര എംഎൽഎമാർക്കൊപ്പം ആറ് കോൺഗ്രസ് വിമത എംഎൽഎമാരും ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com