

ഹിമാചലിൽ പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം; പരിഭ്രാന്തരായി നാട്ടുകാർ
ഷിംല: ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ പൊലീസ് സ്റ്റേഷനു സമീപം സ്ഫോടനം. ആളപായമില്ല. സ്ഫോടനത്തിന്‍റെ തീവ്രതയിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. മീറ്ററുകളോളം സ്ഫോടനശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു.
സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശത്ത് പൊലീസ് ബാരിക്കേഡ് കെട്ടി മറിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.