ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ മേയ് 12ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം
himanta biswa sarma will once again lead the assam

ഹിമന്ത ബിശ്വ ശർമ

Updated on

ഗുവാഹത്തി: അസമിൽ മികച്ച ഭൂരിപക്ഷം നേടിയ ബിജെപിയെ വീണ്ടും ഹിമന്ത ബിശ്വ ശർമ നയിക്കും. ഞായറാഴ്ച ഗുവാഹത്തിയിൽ നടന്ന ബിജെപി യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഈ മാസം 12 നാവും സത്യപ്രതിജ്ഞ.

കേന്ദ്ര നിരീക്ഷകരായ ജെ.പി. നദ്ദ, നായാബ് സിങ് സെയ്നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമെ 102 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യും.

logo
Metro Vaartha
www.metrovaartha.com