ഗർബ നൃത്തത്തിന് അഹിന്ദുക്കൾ വരണ്ട; നിരോധിച്ച് ജയ്പുരിലെ സംഘടന

ജയ്പുരിൽ 27 ഇടങ്ങളിലാണ് ഗർബ നൃത്തം നടക്കുന്നത്.
Hindu group 'prohibits' entry of Non-Hindus at Garba event

ഗർബ നൃത്തം

Updated on: 

ജയ്പുർ: നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ജയ്പുരിൽ നടക്കുന്ന ഗർബ നൃത്തം കാണുന്നതിൽ നിന്നും പങ്കെടുക്കുന്നതിൽ നിന്നും അഹിന്ദുക്കളെ വിലക്കി ഹൈന്ദവ സംഘടനയായ സനാതൻ ദൽ. ജയ്പുരിൽ 27 ഇടങ്ങളിലാണ് ഗർബ നൃത്തം നടക്കുന്നത്. ഇവിടെയെല്ലാം പ്രത്യേക നിരീക്ഷണ സംഘങ്ങൾ ഉണ്ടായിരിക്കുമെന്നും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ബാനറുകൾ കെട്ടിയിട്ടുണ്ടെന്നും സംഘടനാ സ്ഥാപകൻ രവി ഗൗതം പറയുന്നു.

നൃത്തത്തിൽ പങ്കെടുക്കാൻ വരുന്നവരെ തിരിച്ചറിയൽ കാർഡുകൾ നോക്കിയതിനു ശേഷം കയറ്റി വിട്ടാൽ മതിയെന്നും നെറ്റിയിൽ തിലകം അണിയിക്കണമെന്നും കൈയിൽ ചരട് കെട്ടിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഗർബ ഒരു നൃത്തം മാത്രമല്ല, അതൊരു മതപരമായ വിശ്വാസവും സാംസ്കാരിക ആകർണഷവും കൂടിയാണെന്നും അതു കൊണ്ടു തന്നെ പവിത്രത കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും രവി ഗൗതം പറയുന്നു.

logo
Metro Vaartha
www.metrovaartha.com