'ഞാൻ കൃഷ്ണന്‍റെ ഗോപിക'; മഥുരയിൽ പ്രചാരണം ശക്തമാക്കി ഹേമമാലിനി

മൂന്നാം തവണയാണ് ഹേമമാലിനി മഥുരയിൽ ബിജെപിയുടെ എംപി സ്ഥാനാർഥിയാകുന്നത്.
ഹേമമാലിനി
ഹേമമാലിനി

മഥുര: ഭഗവാൻ ശ്രീകൃഷ്ണന്‍റെ ഗോപികമാരിൽ ഒരാളായാണ് താൻ സ്വയം കണക്കാക്കുന്നതെന്ന് മഥുരയിലെ ബിജെപി സ്ഥാനാർഥിയും ബോളിവുഡ് താരവുമായ ഹേമമാലിനി. പേരിനോ പ്രശസ്തിക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലുള്ള നേട്ടത്തിനോ വേണ്ടിയല്ല താൻ രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്.

ഭഗവാൻ കൃഷ്ണൻ ബ്രിജ്വാസികളെ ഇഷ്ടപ്പെട്ടിരുന്നു. അവരെ ആത്മാർഥമായി സേവിക്കുന്നതിലൂടെ കൃഷ്ണന്‍റെ അനുഗ്രഹം ലഭിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഹേമമാലിനി പറഞ്ഞു. ഇതു മൂന്നാം തവണയാണ് ഹേമമാലിനി മഥുരയിൽ ബിജെപിയുടെ എംപി സ്ഥാനാർഥിയാകുന്നത്.

ഹേമമാലിനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയെ തെരഞ്ഞെടുപ്പു കമ്മിഷൻ 48 മണിക്കൂർ സമയത്തേക്ക് പ്രചാരണത്തിൽ നിന്ന് വിലക്കിയിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com