"ഊണും ഉറക്കവുമില്ലാതെയായി, അവനെന്തെങ്കിലും പറ്റുമെന്ന് പേടിച്ചു"; ഇപ്പോൾ അഭിമാനമെന്ന് അഭിജീത് ദിപ്കെയുടെ അമ്മ

സിജെപിയുടെ സ്ഥാപകനാണ് അഭിജീത്ത്
"I went without food or sleep, fearing something might happen to him"; Abhijit Dipke's mother

അനിത ദിപ്കെ

Updated on

ന്യൂഡൽഹി: കോക്രോച്ചസ് ജനതാ പാർട്ടി ചരിത്രം സൃ‌ഷ്ടിച്ച് മുന്നേറുമ്പോൾ അഭിമാനത്തിന്‍റെ നിറുകയിലാണ് അഭിജീത് ദീപ്കെയുടെ മാതാപിതാക്കൾ.ഈ ചെറു പ്രായത്തിൽ അവൻ ചെയ്തത് വലിയ കാര്യമാണെന്ന് പറയുന്നു അനിത ദിപ്കെ. സിജെപിയുടെ സ്ഥാപകനാണ് അഭിജീത്ത്. ഇൻസ്റ്റഗ്രാമിൽ വിമർശനത്തിനു വേണ്ടി ആരംഭിച്ച സിജെപി പിന്നീട് രാജ്യത്തെ ജെൻസികളുടെ മുഴുവൻ കൂട്ടായ്മയായി മാറുകയായിരുന്നു.

അവന് അടി കിട്ടുന്നതു കാണുമ്പോൾ എനിക്ക് പേടിയായിരുന്നു. അവനെന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയായിരുന്നു. അവരവനെ അടിച്ചു, എനിക്ക് ഉറങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല, പുലർച്ചെ മൂന്നു മണി വരെ ഞാൻ ഉറക്കമില്ലാതെ ഉണർന്നിരുന്നു.

എനിക്ക് ഭക്ഷണം കഴിക്കാനും പറ്റുന്നുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ വലിയ സന്തോഷം തോന്നുന്നു, ശരിക്കും അഭിമാനം തോന്നുന്നുവെന്ന് അനിത പറയുന്നു.

logo
Metro Vaartha
www.metrovaartha.com