അനധികൃത ബെറ്റിങ് ആപ്പ്; യുവ്‌രാജിനെയും ഹർഭജനെയും ചോദ്യം ചെയ്ത് ഇഡി

പരസ്യം നൽകിയ മാധ്യമങ്ങളും അന്വഷണത്തിന്‍റെ പരിധിയിൽ പെടും.
Illegal betting app, ED questioned Yuvraj and harbhajan

യുവ്‌രാജ് സിങ്, ഹർഭജൻ സിങ്

Updated on

ന്യൂഡൽഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പുകൾക്ക് പ്രചാരം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ക്രിക്കറ്റ് താരങ്ങളായ യുവ്‌രാജ് സിങ്ങിനെയും ഹർഭജൻ സിങ്ങിനെയും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തു. സുരേഷ് റെയ്ന, ഉർവശി റൗട്ടല എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അനധികൃത ബെറ്റിങ് ആപ്പായ 1Xബെറ്റ് പോലുള്ള ആപ്പുകൾക്കാണ് താരങ്ങൾ പ്രചാരം നൽകിയിരിക്കുന്നത്. 1xബാറ്റ് എന്ന മറ്റൊരു പേരിലാണ് പ്രചാരണം നൽകിയിരിക്കുന്നത്.

എന്നാൽ ഇതിനൊപ്പം നൽകിയിരിക്കുന്ന ലിങ്ക് അനധികൃത ബെറ്റിങ് പ്ലാറ്റ്ഫോമിലേക്കുള്ളതാണ്. ഇതു നിയമലംഘനമാണ്. ഐടി നിയമം, വിദേശ നാണ്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമം, കള്ളപ്പണ നിയമം തുടങ്ങി നിരവധി നിയമങ്ങൾ ലംഘിക്കപ്പെട്ടതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

പരസ്യം നൽകിയ മാധ്യമങ്ങളും അന്വഷണത്തിന്‍റെ പരിധിയിൽ പെടും. 50 കോടിയോളം രൂപയാണ് പരസ്യം പുറത്തു വിടുന്നതിനായി വിവിധ കമ്പനികൾക്ക് നൽകിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com