കേരളത്തിലെ ആശുപത്രി മാലിന‍്യങ്ങൾ തമിഴ്നാട്ടിൽ തള്ളിയ സംഭവം; 4 പേർ അറസ്റ്റിൽ

അറസ്റ്റിലായ നാലുപേരും തമിഴ്നാട് സ്വദേശികളാണ്
Incident involving the dumping of hospital waste from Kerala in Tamil Nadu; 4 arrested

കേരളത്തിലെ ആശുപത്രി മാലിന‍്യങ്ങൾ തമിഴ്നാട്ടിൽ തള്ളിയ സംഭവം; 4 പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം- എഐ

Updated on: 

തെങ്കാശി: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന‍്യങ്ങൾ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കൃഷിയിടങ്ങളിൽ തള്ളിയ സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. തെങ്കാശി പൊലീസിന്‍റേതാണ് നടപടി.

മാലിന‍്യം തള്ളാൻ ഉപയോഗിച്ച ലോറിയും പൊലീസ് പിടികൂടി. ലോറി ഡ്രൈവർ തിമ്മരാജ്, ഇടനിലക്കാരായ വെള്ളദുരൈ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ നാലുപേരും തമിഴ്നാട് സ്വദേശികളാണ്.

വിഷയത്തിൽ തമിഴ്നാട് സർക്കാർ കാര‍്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ അടുത്തിടെ രംഗത്തെത്തിയിരുന്നു. അതിർത്തി ജില്ലകൾ മാലിന‍്യ നിക്ഷേപ കേന്ദ്രങ്ങളായി മാറികൊണ്ടിരിക്കുമ്പോൾ ഭരണകൂടം മൗനം പാലിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കേരളത്തിൽ മാത്രം വിൽപ്പനയ്ക്ക് എന്ന് കുപ്പികളിലും വിഷമാലിന‍്യങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത് തെളിവായി കിടന്നിട്ടും മുഖ‍്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന് അതിർത്തി ചെക്ക്പോസ്റ്റിൽ നിരീക്ഷണം ഏർപ്പെടുത്താൻ കഴിയുന്നില്ലെന്ന് നൈനാർ എക്സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ പ്രതികളെ പിടികൂടിയിരിക്കുന്നത്.