കനത്ത മഴയും മിന്നലും; ഡൽഹിയിൽ 49 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

മണിക്കൂറിൽ 82 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു.
Inclement weather forces 49 flight diversions at Delhi airport

കനത്ത മഴയും മിന്നലും; 49 വിമാനങ്ങൾ വഴി തിരിച്ച് വിട്ട് ഡൽഹി വിമാനത്താവളം

representative image
Updated on

ന്യൂഡൽ‌ഹി: കനത്ത മഴയും ഇടിമിന്നലും മൂലം 17 അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 49 വിമാനങ്ങൾ ഡൽഹിയിൽ വഴി തിരിച്ചു വിട്ടു. ഞായറാഴ്ച വരെ 81.2 എം.എം. മഴയാണ് ഡൽഹിയിൽ പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 82 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു.

ഇതേ തുടർന്നാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. തലസ്ഥാനത്ത് കാലാവസ്ഥാ താരതമ്യേന ഭേദപ്പെട്ടെങ്കിലും ഇപ്പോഴും ആകാശം പൂർണമായും തെളിഞ്ഞിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com